ദോഹ: ഖത്തറില്‍ മെര്‍ക്കുറി അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രലായമാണ് ഇക്കാര്യം അറിയിച്ചത്.
മെര്‍ക്കുറി അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മുന്‍പ് അവയുടെ ഉത്ഭവ സര്‍ട്ടിഫിക്കറ്റുകളും ചേരുവകളുടെ പട്ടികയും കൃത്യമായി പരിശോധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. മെര്‍ക്കുറി സംബന്ധിച്ച മിനമാറ്റ കണ്‍വെന്‍ഷനിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിനും, മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ഇതുസംബന്ധിച്ച് രാജ്യത്തെ വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും അധികൃതര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Environment and Climate Change, Qatar emphasizes the importance of traders and suppliers verifying certificates of origin and product ingredient lists before importing mercury-added products, in compliance with the requirements of the Minamata Convention on Mercury and to ensure that non-compliant products are not placed on the market
