ഖത്തറില്‍ താപനില വീണ്ടും ഉയരും

IMG 20260705 WA0021

ദോഹ: ഖത്തറില്‍ താപനില വീണ്ടും ഉയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നല്‍കി. 13 ദിവസം നീണ്ടുനില്‍ക്കുന്ന അല്‍-ഹഖ നക്ഷത്രം ഉദിച്ചതോടെയാണ് രാജ്യത്ത് താപനില ഉയര്‍ന്നത്. ഇത് വേനല്‍ക്കാലത്തിന്റെ മൂന്നാം ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ്.

ഇടയ്ക്കിടെയുള്ള ചൂടുള്ള കാറ്റ്, പൊടിക്കാറ്റ്, തീവ്രമായ ചൂട് എന്നിവ അനുഭവപ്പെടുന്ന ഈ കാലയളവ് വേനല്‍ക്കാലത്തെ വരണ്ട കാലഘട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുവെന്നും വകുപ്പ് അറിയിച്ചു. ജൂലൈ 6 മുതല്‍ ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റ് വീശും. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading