ദോഹ: ഖത്തറില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച പ്ലാസ്റ്റിക്/ കോസ്മെറ്റിക് സര്‍ജനും ഒരു മെഡിക്കല്‍ സെന്ററിന്റെ ഡയറക്ടറും അറസ്റ്റിലായി. ഇരുവരേയും ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യാനും അറ്റോര്‍ണി ജനറല്‍ ഡോ. ഇസ്സ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി ഉത്തരവിട്ടു.
ലൈസന്‍സില്ലാതെ നിയമവിരുദ്ധമായി മെഡിക്കല്‍ പ്രൊഫഷന്‍ നടത്തിയെന്നാണ് കേസ്. കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ യോഗ്യതയുള്ള വകുപ്പ് ഒരു സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്തതിന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ പിശകുകള്‍ നടത്തിയതായി നിരവധി പരാതികള്‍ പ്രോസിക്യൂഷന്‍ പരിശോധിച്ചതിന് പിന്നാലെയാണ് നടപടി.
സര്‍ജന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് രണ്ടാം പ്രതി. സസ്പെന്‍ഷനെക്കുറിച്ച് പൂര്‍ണ്ണമായി അറിയാമായിരുന്നിട്ടും മെഡിക്കല്‍ സെന്ററില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ വിടാനും മെഡിക്കല്‍ പ്രൊഫഷന്‍ നിയന്ത്രിക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിനുമാണ് ഉത്തരവ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
