ദോഹ: ഖത്തറില്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ വീണ്ടും വാഹനങ്ങളും റിയല്‍ എസ്റ്റേറ്റും ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ലേലം സംഘടിപ്പിക്കുന്നു. ഞായറാഴ്ച, ജനുവരി 11ന് നടക്കുന്ന ഓണ്‍ലൈന്‍ ലേലത്തില്‍ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലേലം വിളിച്ച് കുറഞ്ഞ വിലയ്ക്ക് വിവിധ ആസ്തികള്‍ വാങ്ങാന്‍ സാധിക്കും. കോര്‍ട്ട് മസാദത്ത് ആപ്ലിക്കേഷന്‍ വഴിയാണ് ലേലം നടക്കുന്നത്.
ജനുവരി 11, ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 7 വരെ ഓണ്‍ലൈന്‍ വാഹന ലേലം നടക്കും, ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരഞ്ഞെടുത്ത വാഹനങ്ങള്‍ നേരിട്ട് ഹാജരാകാതെ തന്നെ ബിഡ് ചെയ്യാന്‍ സാധിക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കോര്‍ട്ട് മസാദത്ത് ആപ്പ് വഴി ലിസ്റ്റിംഗുകള്‍ അവലോകനം ചെയ്ത് ബിഡ് സമര്‍പ്പിക്കണം.
അതേ ദിവസം, രാവിലെ 9:30 മുതല്‍ 11 വരെ വിവിധ സ്ഥലങ്ങളിലായി നിരവധി വാണിജ്യ, റെസിഡന്‍ഷ്യല്‍, നിക്ഷേപ പ്രോപ്പര്‍ട്ടികളുടെ ജുഡീഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ലേലവും നടക്കും. പ്രോപ്പര്‍ട്ടികള്‍, വാണിജ്യ മാളുകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ഹോട്ടല്‍ കെട്ടിടങ്ങള്‍, ഭവന വികസനങ്ങള്‍ എന്നിവ ലേലത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ആരംഭ വിലകളും പ്ലോട്ട് സംബന്ധിച്ച വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റില്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
