ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ കിച്ചണ്‍ ട്രേഡിംഗ് ആന്‍ഡ് സര്‍വീസസ് കമ്പനി താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് വാണിജ്യ, വ്യവസായ മന്ത്രാലയം. 2008 ലെ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച നിയമ നമ്പര്‍ (8) ലെ ആര്‍ട്ടിക്കിള്‍ (7) ലെ വ്യവസ്ഥകളും അതിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങളും ലംഘിച്ചതിനാണ് നടപടി. കമ്പനി ഒരു മാസത്തേക്ക് താല്‍ക്കാലികമായി അടച്ചുപൂട്ടാനാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
ഉപഭോക്താക്കളെ കബളിപ്പിക്കുന്നതും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ ഉപയോഗിച്ച് ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യം നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
