ഖത്തറിലെ കാലാവസ്ഥാ അപ്‌ഡേറ്റ്; ഇന്ന് ദൃശ്യപരത കുറയും

1q 28

ദോഹ: ഖത്തറില്‍ ഇന്ന് ദൃശ്യപരത കുറയാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രി വൈകിയോടെ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്. തുടര്‍ന്ന് ചിലയിടങ്ങളില്‍ ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കടല്‍ത്തീരത്തും മൂടല്‍മഞ്ഞ് ഉണ്ടാകും. വടക്കന്‍ പ്രദേശത്ത് ഭാഗികമായി മേഘാവൃതത്തിനും ഇടയാക്കും. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് രാത്രിയില്‍ 02 മുതല്‍ 10 നോട്ട് വേഗതയില്‍ കാറ്റ് വീശും. വടക്കന്‍ മേഖലയില്‍ 03 മുതല്‍ 13 നോട്ട് വേഗതയിലും കാറ്റ് വീശും. തിരമാലകള്‍ 1 മുതല്‍ 2 അടി വരെ ഉയരും, അതേസമയം വടക്കന്‍ മേഖലയില്‍ 5 അടി വരെ ഉയരാനും സാധ്യതയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading