ഖത്തറില്‍ നിന്നുള്ള കയറ്റുമതികള്‍ക്ക് പരിശോധനയോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ ഇനി പെര്‍മിറ്റ് ലഭിക്കില്ല

1q 44

ദോഹ: ഖത്തറില്‍ നിന്നുള്ള കയറ്റുമതികള്‍ക്ക് പരിശോധനയോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ ഇനിമുതല്‍ പെര്‍മിറ്റുകള്‍ അനുവദിക്കില്ലെന്ന് പരിസ്ഥിതി മന്ത്രാലയം. ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസുമായി ഏകോപിപ്പിച്ചാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. പുതിയ തീരുമാന പ്രകാരം, ഈ വരുന്ന നവംബര്‍ 15 മുതല്‍, കയറ്റുമതിക്കോ പുനര്‍കയറ്റുമതിക്കോ ഉദ്ദേശിച്ചിട്ടുള്ള ഒരു ഷിപ്പ്മെന്റും, കസ്റ്റംസ് തുറമുഖത്ത് വകുപ്പിന്റെ ഇന്‍സ്പെക്ടര്‍ പരിശോധിച്ച് വന്യജീവി വികസന വകുപ്പ് നല്‍കുന്ന ഇലക്ട്രോണിക് പെര്‍മിറ്റ് അംഗീകരിച്ചിട്ടില്ലെങ്കില്‍, വിട്ടുകൊടുക്കില്ല.

കയറ്റുമതിക്കുള്ള നടപടിക്രമങ്ങളില്‍ കാലതാമസമോ തടസ്സമോ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ട വ്യക്തികളും വ്യാപാരികളും ഷിപ്പിംഗ് തീയതിക്ക് മുമ്പ് ആവശ്യമായ പെര്‍മിറ്റുകള്‍ നേടണമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like