അബുദാബി: അനുമതിയില്ലാത്ത സ്ഥലത്തുകൂടെ നടന്നതിന് മലയാളികള്‍ക്കെതിരെ നടപടി. മുസഫ ഷാബിയയിലെ താമസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കാണ് റോഡ് മുറിച്ചുകടക്കവെ കഴിഞ്ഞ ദിവസങ്ങളില്‍ പിഴ ലഭിച്ചതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡിനു കുറുകെ കടന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവിധ പേര്‍ക്ക് 400 ദിര്‍ഹം അബുദാബി പൊലീസ് പിഴ ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ വൈകുന്ന ഓരോ മാസത്തിനും 10 ദിര്‍ഹം വീതം അധികം പിഴ ഈടാക്കും.
വീടിനു തൊട്ടുമുന്നിലുള്ള കടയില്‍നിന്ന് സാധനം വാങ്ങാനായി ഉള്‍പ്രദേശത്തെ റോഡിനു കുറുകെ കടന്നവര്‍ക്കും പിഴ ചുമത്തിയതായാണ് റിപ്പോര്‍ട്ട്. ആറ് മാസത്തിനുള്ളില്‍ വാച്ച്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിഴ ലഭിച്ചു. സ്‌കൂള്‍ ബസിലെത്തിയ കുട്ടിയെ കൂട്ടാനായി റോഡ് മുറിച്ചുകടന്നവര്‍ക്കും പിഴ കിട്ടിയതായാണ് വിവരം. നിയമലംഘകരുടെ എമിറേറ്റ്‌സ് ഐഡി വാങ്ങിയാണ് പിഴ ചുമത്തുന്നത്. പിഴ ലഭിച്ച പലര്‍ക്കും ഐഡി പുതുക്കുന്ന സമയത്താണ് പിഴ ഉള്ള വിവരം മനസിലായതെന്നും മുമ്പ് മറ്റൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നും പിഴ ലഭിച്ചവര്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
