ഖത്തറില്‍ O-, A- രക്തഗ്രൂപ്പുകള്‍ ആവശ്യമുണ്ട്; താല്‍പര്യമുള്ളവര്‍ ഉടന്‍ ദാനം ചെയ്യണമെന്ന് ഖത്തര്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍

1q 83

ദോഹ: ഖത്തറില്‍ അടിയന്തരമായി O- നെഗറ്റീവ് (O-), A- നെഗറ്റീവ് (A-) രക്തഗ്രൂപ്പുകള്‍ ആവശ്യമുണ്ട്. താല്‍പര്യമുള്ള ദാതാക്കള്‍ ഉടന്‍ രക്തം ദാനം ചെയ്യണമെന്ന് ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ അടിയന്തര അഭ്യര്‍ത്ഥന പുറപ്പെടുവിച്ചു.

ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ എത്തി രക്തം ദാനം ചെയ്യാന്‍ കഴിയും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (HMC) ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 9:30 വരെയും ശനിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയും തുറന്നുപ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ സെന്റര്‍ അവധിയായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 44391081 അല്ലെങ്കില്‍ 44391082 എന്ന നമ്പറില്‍ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. കൃത്യമായ സ്ഥലം ഗൂഗിള്‍ മാപ്പിലൂടെ
maps.app.goo.gl/HpkoAjACBcZxZbPa6 വഴി കണ്ടെത്താനാകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading