കോഴിക്കോട് വിമാനത്താവളത്തിന് സമീപം ബസിന് തീപിടിച്ചു

1q 86

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേശീയപാതയില്‍ സ്വകാര്യ ബസ് കത്തിനശിച്ചു. കൊണ്ടോട്ടിക്കടുത്ത് ദേശീയപാത 966 ല്‍ ഞായറാഴ്ച, ഓഗസ്റ്റ് 10ന് രാവിലെയായിരുന്നു അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് പൊട്ടിത്തെറിച്ചത്.

തീപിടിത്തമുണ്ടായപ്പോള്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ഓട്ടോമാറ്റിക് വാതിലുകള്‍ തകര്‍ത്ത് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. തീപിടുത്തത്തില്‍ നിരവധി യാത്രക്കാരുടെ സാധനങ്ങളും കത്തിനശിച്ചു.

കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കൊളത്തൂരിനും തുറക്കലിനും ഇടയില്‍ രാവിലെ 9 മണിയോടെയാണ് സംഭവം. സന എന്ന പേരുള്ള ബസാണ് കത്തിയത്. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി ഉടന്‍ എഞ്ചിനില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like