കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളില്‍ മാറ്റം; പ്രവാസികള്‍ക്ക് 5 വര്‍ഷവും കുവൈത്തികള്‍ക്ക് 15 വര്‍ഷവും

1q 202

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ പരിഷ്‌കരിച്ചു. ഇത് സംബന്ധിച്ച 2025 ലെ ആഭ്യന്തര മന്ത്രാലയ പ്രമേയം നമ്പര്‍ 1257 ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. മന്ത്രിതല പ്രമേയം നമ്പര്‍ 81/76 ലെ ആര്‍ട്ടിക്കിള്‍ 85 ലെ ക്ലോസ് 1 ല്‍ ഭേദഗതികള്‍ വരുത്തി.

പുതിയ ഭേദഗതികള്‍ പ്രകാരം, ഏഴ് യാത്രക്കാരില്‍ കൂടുതല്‍ അല്ലാത്ത സ്വകാര്യ വാഹനങ്ങള്‍, രണ്ട് ടണ്ണില്‍ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, ടാക്‌സികള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് സ്വകാര്യ ലൈസന്‍സ് നല്‍കും.

കുവൈത്ത് പൗരന്മാര്‍ക്കും ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പൗരന്മാര്‍ക്കും 15 വര്‍ഷം ലൈസന്‍സിന് കാലാവധി ലഭിക്കും. അതേസമയം പ്രവാസികള്‍ക്ക് 5 വര്‍ഷമാണ് കാലാവധി.

തീരുമാനം നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 66,584 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി മന്ത്രാലയം അറിയിച്ചു. എന്നാല്‍ ലൈസന്‍സുകള്‍ റദ്ദാക്കിയതിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading