ദുബായ്: ദുബായിലെത്തുന്ന സഞ്ചാരികള്‍ക്ക് സുവനീര്‍ പാസ്‌പോര്‍ട്ടുകള്‍ നല്‍കും. നഗരത്തിലെ വിനോദസഞ്ചാര മേഖലകള്‍ പരിചയപ്പെടുത്തുന്നതിനാണിത്. ദുബായ് സര്‍ക്കാര്‍ മീഡിയ ഓഫിസിന്റെ ക്രിയാത്മക വിഭാഗമായ ബ്രാന്‍ഡ് ദുബായ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫേഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് പുതിയ സംരംഭം. കുട്ടികളെ ആകര്‍ഷിക്കുകയാണ് പ്രധാന ലക്ഷ്യം.
ഓരോ പാസ്‌പോര്‍ട്ടിലും ദുബായ് ഡെസ്റ്റിനേഷന്‍സ് വെബ്‌സൈറ്റുമായി നേരിട്ട് ലിങ്ക് ചെയ്യുന്ന ഒരു ക്യുആര്‍ കോഡ് ഉണ്ടാകും. ഇത് സ്‌കാന്‍ ചെയ്യുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ദുബായ് ഡെസ്റ്റിനേഷന്‍സ് വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാം. നഗരത്തിലെ മികച്ച ആകര്‍ഷണങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, അടക്കമുള്ളവ സംബന്ധിച്ചു സമഗ്ര വിവരങ്ങള്‍ ഇതില്‍ ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
