ദോഹ: ഖത്തറില്‍ ഫോര്‍ഡ് എക്സ്പെഡിഷന്‍, ലിങ്കണ്‍ നാവിഗേറ്റര്‍ വാഹന മോഡലുകള്‍ തിരിച്ചുവിളിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഫോര്‍ഡ് ആന്‍ഡ് ലിങ്കണ്‍ ഡീലര്‍ഷിപ്പായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് നടപടി.
2022 മുതല്‍ 2024 വരെയുള്ള ഫോര്‍ഡ് എക്സ്പെഡിഷന്‍, ലിങ്കണ്‍ നാവിഗേറ്റര്‍ മോഡലുകളാണ് തിരിച്ചുവിളിച്ചത്. ഫ്രണ്ട് ബ്രേക്ക് ലൈനില്‍ ബ്രേക്ക് ഫ്‌ലൂയിഡ് ചോര്‍ന്നേക്കാവുന്ന ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍: 16001, ഇമെയില്‍: info@moci.gov.qa, സോഷ്യല്‍ മീഡിയ ചാനലുകള്‍: @mociqatar; അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍: MOCIQatar വഴി പൊതുജനങ്ങള്‍ക്ക് അതോറിറ്റിയുമായി ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
