ആപ്പിള്‍ ഐ.ഒ.എസ് 26ല്‍ അവതരിപ്പിച്ച പുതിയ സുരക്ഷാഫീച്ചര്‍ ചര്‍ച്ചയാവുകയാണ്. ആപ്പിളിന്റെ വീഡിയോ കോളിങ് ആപ്പായ ഫേസ് ടൈമിലാണ് കമ്പനി ഏറ്റവും പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിഡിയോകോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചാല്‍ വിഡിയോകോള്‍ തനിയെ കട്ടാകും.
വീഡിയോ കോളിനിടെ നഗ്‌നത കണ്ടെത്തിയാല്‍ ഐ.ഒ.എസ് 26 ബീറ്റയിലെ ഫേസ് ടൈം കോള്‍ പോസാകും. തുടര്‍ന്ന് നിങ്ങള്‍ സെന്‍സിറ്റീവ് ആയ എന്തെങ്കിലും കാണിക്കുന്നുത് കൊണ്ട് ഓഡിയോയും വീഡിയോയും പോസ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശവും ലഭിക്കും. ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ കോള്‍ അവസാനിപ്പിക്കണം എന്നും ആപ്പിള്‍ നിര്‍ദേശം നല്‍കും. വീഡിയോ കോള്‍ വീണ്ടും തുടരാനോ കോള്‍ അവസാനിപ്പിക്കാനോ ഉള്ള ഓപ്ഷനും ഈ എറര്‍ മെസ്സേജിന് ശേഷം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
ലിക്വിഡ് ഗ്ലാസ് തീമിലുള്ള യൂസര്‍ ഇന്‍ര്‍ഫേസിലാണ് ഐ.ഒ.എസ് 26 ആപ്പിള്‍ പുറത്തിറക്കുന്നത്. ഫേസ്ടൈം വീഡിയോ കോളുകളില്‍ നഗ്‌നത കണ്ടെത്തുവാനായും ആല്‍ബങ്ങളിലെ ഫോട്ടോകളില്‍ നഗ്‌നത ബ്ലര്‍ ചെയ്യുവാനും കമ്മ്യൂണിറ്റി സേഫ്റ്റി എക്‌സ്പാന്‍ഡ് ചെയ്യും കമ്പനി ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
