മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരണപ്പെട്ട പെണ്‍കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയാണ് മരിച്ചത്. പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ആരോഗ്യ വകുപ്പിന്റെ ഹൈ റിസ്‌ക്ക് സമ്പര്‍ക്ക പട്ടികയിലായിരുന്നു. മൃതദേഹം സംസ്‌ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
