ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യന്‍ എംബസികളുടെ നിര്‍ദേശം പാലിക്കണം

InShot 20250616 162531232

തിരുവനന്തപുരം: ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെ തന്നെ തുടരണം. സ്ഥിതിഗതികള്‍ എംബസി അധികൃതരും നോര്‍ക്കയും നിരീക്ഷിച്ചു വരുകയാണ്. ഇറാന്‍, ഇസ്രയേല്‍ അധികൃതരുമായി എംബസികള്‍ നിരന്തരസമ്പര്‍ക്കത്തിലാണ്.

വിവരങ്ങള്‍ അറിയിക്കുന്നതിനും സഹായത്തിനുമായി ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളിലോ, നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക്കിലോ ബന്ധപ്പെടണം. ഇറാനിലെ ടെഹ്‌റാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍: +989128109115, +989128109109, ഇമെയില്‍: consular@indianembassytehran.com. ഇസ്രയേലിലെ ടെല്‍അവീവ് ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍: + 97254-7520711, +97254-3278392, ഇമെയില്‍: cons1.telaviv@mea.gov.in. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് 18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading