ദോഹ: ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ ഖത്തര്‍ പിഎച്ച്‌സിസി (പ്രൈമറി ഹെല്‍ത്ത് സെന്റര്‍)യുടെ പ്രവൃത്തിസമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) ആശുപത്രികളിലെ പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ അടിയന്തര സേവനങ്ങളും ഇന്‍പേഷ്യന്റ് വിഭാഗങ്ങളും ആംബുലന്‍സ് സര്‍വീസും 24/7 (ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂര്‍) പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
പിഎച്ച്‌സിസിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 20 ആരോഗ്യ കേന്ദ്രങ്ങള്‍ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. അതേസമയം അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ 24/7 ഓണ്‍-കോള്‍ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കും. അടിയന്തര പീഡിയാട്രിക് വിഭാഗങ്ങള്‍ക്കുള്ള ആറ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 12 ആരോഗ്യ കേന്ദ്രങ്ങളില്‍ പിഎച്ച്‌സിസി 24/7 അടിയന്തര പരിചരണ സേവനങ്ങള്‍ അവധി ദിവസങ്ങളില്‍ നല്‍കും.
എന്നാല്‍ അവധി ദിവസങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിക്കാന്‍ മന്ത്രാലയം അതത് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ആശുപത്രികളില്‍ പോകുന്നവര്‍ സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കേണ്ടതുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
