ദുബായ്-കൊച്ചി എയർഇന്ത്യ എക്സ്പ്രസ് എമർജൻസി ലാൻഡിംഗ്; എന്ത് ചെയ്യണമെന്ന് അറിയാതെ യാത്രക്കാർ, അനിശ്ചിതത്വം

air india express 3

ദുബായ്:  ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐ എക്സ് 436) സാങ്കേതിക തകരാറിനെ തുടർന്ന് ഒമാനിലെ മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കായിരുന്നു വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്.

വിമാനം മസ്കത്തിൽ ഇറക്കുന്നതായി യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. സ്ത്രീകളും കുട്ടികളും വയോധികരും രോഗികളുമടക്കം നൂറിലധികം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഏകദേശം മൂന്നു മണിക്കൂറോളം യാത്രക്കാരെ വിമാനത്തിൽ ഇരുത്തി. യാത്രക്കാർ അസ്വസ്ഥരായി ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് എല്ലാവരെയും വിമാനത്തിൽ നിന്ന് ഇറക്കി എയർപോർട്ടിന് സമീപമുള്ള ഹോട്ടലിൽ താമസ സൗകര്യം നൽകി. വിമാനത്തിലെ സാങ്കേതിക തകരാർ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളതെങ്കിലും എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യാത്രക്കാർ പറയുന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading