പ്രവാസി മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നല്‍കുന്ന പ്രധാന തിരിച്ചറിയല്‍ രേഖയാണ് പ്രവാസി ഐഡന്റിറ്റി കാര്‍ഡ്. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ഈ ഒരൊറ്റ കാര്‍ഡിലൂടെ ലഭ്യമാകും. നോര്‍ക്ക ഐഡി കാര്‍ഡ് ഉടമകള്‍ക്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കൂടാതെ, സ്ഥിരമായോ ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയാണെങ്കില്‍ പരമാവധി 2 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.
കേരളത്തിന് പുറത്ത് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന, കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ളതും നിയമപരമായി സാധുതയുള്ളതുമായ പാസ്‌പോര്‍ട്ടും റസിഡന്‍സി വീസയുമുള്ള പ്രവാസി മലയാളികള്‍ക്ക് നോര്‍ക്കയുടെ ഐഡി കാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 18നും 70നും ഇടയിലായിരിക്കണം.
അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍
- പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെ പേജും, മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന അവസാനത്തെ പേജും (പകര്‍പ്പ്).
- റസിഡന്‍സ് വീസയുടെ പകര്‍പ്പ് (ഇഖാമ, വര്‍ക്ക് പെര്‍മിറ്റ്).
- അപേക്ഷകന്റെ ഒരു ഫോട്ടോ.
- അപേക്ഷകന്റെ ഒപ്പ്.
- എല്ലാ രേഖകളും ഫോട്ടോയും JPEG ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യണം.
നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഐഡി കാര്‍ഡിനായി അപേക്ഷിക്കാം. കാര്‍ഡിന്റെ കാലാവധി 3 വര്‍ഷമാണ്. ജിഎസ്ടി ഉള്‍പ്പെടെ 408 രൂപയാണ് ഫീസ്. ഇത് ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയും. അപേക്ഷ സമര്‍പ്പിച്ച് 14 ദിവസത്തിനുള്ളില്‍ ഡിജിറ്റല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. ആവശ്യമുള്ളവര്‍ക്ക് തപാല്‍ വഴി നാട്ടിലെ വിലാസത്തില്‍ കാര്‍ഡ് ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
