ഖത്തറില്‍ ജൂണ്‍ ആറിന് ബലിപെരുന്നാള്‍; ഖത്തര്‍ കലണ്ടര്‍ ഹൗസ്

crescent good

ദോഹ: ഖത്തര്‍ കലണ്ടര്‍ ഹൗസ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ ദിനം പ്രഖ്യാപിച്ചു. ജ്യോതിശാസ്ത്ര പ്രകാരം, മെയ് 28 ബുധനാഴ്ച ദുല്‍-ഹിജ്ജ മാസം ആരംഭിക്കുമെന്നും മെയ് 27, ചൊവ്വാഴ്ച ഈ വര്‍ഷത്തെ ദുല്‍-ഖിദ്അയുടെ അവസാന ദിവസമായിരിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു.

മാസപ്പിറവി മെയ് 27, ചൊവ്വാഴ്ച ദോഹ പ്രാദേശിക സമയം രാവിലെ 6:03 ന് ദൃശ്യമാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഫൈസല്‍ അല്‍-അന്‍സാരി പറഞ്ഞു. സൂര്യാസ്തമയത്തിന് 39 മിനിറ്റിന് വരെ ചന്ദ്രക്കല ദൃശ്യമാകും.

അതിനാല്‍ ജ്യോതിശാസ്ത്രപ്രകാരം ജൂണ്‍ ആറിനായിരിക്കും ബലിപ്പെരുന്നാള്‍.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading