ദോഹ: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഖത്തര്‍ മ്യൂസിയംസിന് കീഴിലെ എല്ലാ മ്യൂസിയങ്ങളിലും മെയ് 18ന് പ്രവേശനം സൗജന്യം. പ്രദര്‍ശനങ്ങളിലും സന്ദര്‍ശകര്‍ക്ക് അന്നേദിവസം പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മെയ് 18, ഞായറാഴ്ച മിഷരിബ് മ്യൂസിയത്തില്‍ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ സന്ദര്‍ശനം ഉണ്ടായിരിക്കും. മ്യൂസിയത്തിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഗൈഡഡ് ടൂറുകളും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
