ഡല്‍ഹി: പാകിസ്ഥാന്‍ ചാരന്മാരില്‍ നിന്ന് ഫോണ്‍കോളുകള്‍ വരുമെന്ന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രലായം. പാകിസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗം വ്യാജ നമ്പറില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതായാണ് ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയത്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് ഫോണ്‍ കോളുകള്‍ വരുന്നത്. ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു.
7340921702 എന്ന നമ്പറില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പാകിസ്ഥാന്റെ ഈ കെണിയില്‍ വീഴരുത്. ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരാണെന്ന വ്യാജേന പാകിസ്ഥാന്റെ ഇന്റലിജന്‍സ് മാധ്യമപ്രവര്‍ത്തകരെയും മറ്റു പൗരന്മാരെയും വിളിക്കുന്നതെന്നും സൈന്യം അറിയിച്ചു. ജാഗ്രത പുലര്‍ത്തണമെന്നും ഇന്ത്യന്‍ സൈന്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
