ദോഹ: ഖത്തറിലെ ജാസിം ബിന്‍ ഹമദ് സ്ട്രീറ്റില്‍ നിന്ന് അമ്ര്‍ ബിന്‍ അല്‍ ആസ് സ്ട്രീറ്റിലേക്കുള്ള പ്രവേശന കവാടം മൂന്ന് രാത്രികളിലേക്ക് താല്‍ക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍, പ്രഖ്യാപിച്ചു. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് അടച്ചിടുന്നത്. ആവശ്യമായ യൂട്ടിലിറ്റി ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി, 2025 മെയ് 16 മുതല്‍ മെയ് 18 (വെള്ളി, ശനി, ഞായര്‍) വരെ മൂന്ന് ദിവസങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 മണി വരെയാണ് റോഡ് അടച്ചിടുന്നത്.
ഈ കാലയളവില്‍, അമര്‍ ബിന്‍ അല്‍ ആസ് സ്ട്രീറ്റിലെ വാഹനമോടിക്കുന്നവര്‍ ജാസിം ബിന്‍ ഹമദ് സ്ട്രീറ്റ് ഉപയോഗിച്ച് അല്‍ ജാസിറ അല്‍ അറേബ്യ സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിയുകയും തുടര്‍ന്ന് അല്‍ നിബ്രാസ് സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിയുകയും മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
