കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ സ്‌പോണ്‍സര്‍ക്ക് വധശിക്ഷ വിധിച്ചു. പ്രവാസിയായ ഹൗസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉമം അല്‍-ഗാര സ്‌ക്രാപ്പ് യാര്‍ഡിന് സമീപം കുഴിച്ചിട്ട കുവൈത്ത് പൗരന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. സാദ് അല്‍-അബ്ദുള്ളയിലെ ഒരു ചവറ്റുകുട്ടയില്‍ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങള്‍ ഒരാള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കേസ് പുറത്തറിഞ്ഞത്.
തുടര്‍ന്ന്, ജഹ്റ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ നിരീക്ഷണ ക്യാമറയിലൂടെ പ്രതിയെ തിരിച്ചറിയുകയും തെളിവുകളിലൂടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീരാന്‍ജുലു (38 )വാണ് കൊല്ലപ്പെട്ടത്.
ചോദ്യം ചെയ്യലില്‍, പ്രതി തന്റെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം സ്‌ക്രാപ്പ് യാര്‍ഡിന് പിന്നിലെ മരുഭൂമിയില്‍ തള്ളിയതായി സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതി മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടയാള്‍ പ്രതിയുടെ വീട്ടുജോലിക്കാരനായി ജോലി ചെയ്യുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയും പ്രതിയെ പ്രോസിക്യൂഷനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
