ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍(എച്ച്‌ഐഎ) മയക്കുമരുന്നുമായി യാത്രക്കാരന്‍ പിടിയില്‍. പ്രെഗബാലിന്‍ ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള യാത്രക്കാരന്റെ ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. രാജ്യത്തേക്ക് വന്ന യാത്രക്കാരില്‍ ഒരാളില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത്.
യാത്രക്കാരന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍. 1372 പ്രെഗബാലിന്‍ ഗുളികകള്‍ യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
