പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനാല്‍ വിമാന യാത്രാസമയം 2 മണിക്കൂര്‍ വര്‍ധിക്കും, ടിക്കറ്റ് നിരക്കിലും ആശങ്ക

flight 1

ഡല്‍ഹി: പാകിസ്ഥാന്‍ വ്യോമപാത അടച്ചത് ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രയ്ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിമാനക്കമ്പനികള്‍. പ്രവാസികളുടെ യാത്രകളെ ഇത് സാരമായി ബാധിക്കും. ഇന്ത്യയില്‍ നിന്ന് നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് സര്‍വ്വീസുകള്‍ക്ക്, പകരം റൂട്ടിനെ ആശ്രയിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍ ഇത് യാത്രാ സമയം നീളാനും ഇന്ധനച്ചെലവ് കൂടാനും ഇത് ഇടയാക്കും. പ്രശ്‌നം തുടര്‍ന്നാല്‍ ടിക്കറ്റ് നിരക്ക് ഉയരാനും ഇടയാക്കിയേക്കും.

ഡല്‍ഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സര്‍വ്വീസിനെ പാക് വ്യോമപാത അടച്ചത് ബാധിക്കും. മറ്റ് പാതകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയേക്കാള്‍ 2 മണിക്കൂറെങ്കിലും അധിക സമയമെടുത്തേക്കും. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സര്‍വീസുകളെയും ഇത് ബാധിച്ചേക്കാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.

അതേസമയം നിയന്ത്രണം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മാത്രമായതിനാല്‍ എമിറേറ്റ്‌സ്, എത്തിഹാദ്, എയര്‍ അറേബ്യ തുടങ്ങി വിമാനക്കമ്പനികളെയും ഗള്‍ഫിലെ മറ്റ് വിമാനക്കമ്പനികളെയും ഇത് ബാധിക്കില്ല. എന്നാല്‍ യുഎഇയിലെ ഷാര്‍ജ, ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാനക്കമ്പനികള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവരുടെ സര്‍വീസിനെ ബാധിക്കും.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്ക് പിന്നാലെയാണ് പാകിസ്ഥാന്‍ വ്യോമപാത അടച്ചതായി പ്രഖ്യാപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like