ദോഹ: ദോഹയിൽ തൊഴിൽ വാഗ്ദാനം നൽകി ഇന്ത്യൻ സ്ത്രീകളെ കബളിപ്പിച്ചു. 6 ഇന്ത്യൻ സ്ത്രീകളാണ് തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട് ദോഹയിൽ കുടുങ്ങിയത്. ഖത്തർ ഇന്ത്യൻ എംബസി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആറ് സ്ത്രീകളേയും നാട്ടിലേക്ക് തിരിച്ചയക്കും. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ എംബസി സൗകര്യമൊരുക്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യാ ഗവൺമെൻ്റ് പ്രവാസി ഇന്ത്യ കണക്ടിന്റെയും സഹകരണത്തോടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം സ്ത്രീകളുടെ മറ്റ് വിവരങ്ങളോ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരവും ലഭ്യമായിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
