ദോഹ: ഖത്തറിലെ അബു സംറ അതിര്‍ത്തി കടക്കുന്ന യാത്രക്കാര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ എളുപ്പത്തിലും സുഗമമായും പൂര്‍ത്തിയാക്കുന്നതിന് മെട്രാഷ് ആപ്പിലെ പ്രീ-രജിസ്‌ട്രേഷന്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അബു സംറ അതിര്‍ത്തിയിലൂടെയുള്ള യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതിനായി ഓപ്ഷണല്‍ ഫീച്ചറുകളും ആപ്പില്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
മെട്രാഷ് ആപ്പിലെ ട്രാവല്‍ ഐക്കണില്‍ ക്ലിക്കുചെയ്ത് അബു സംറ പോര്‍ട്ടില്‍ പ്രീ-രജിസ്‌ട്രേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് പോര്‍ട്ടിലേക്കുള്ള പ്രീ-രജിസ്‌ട്രേഷന്‍ നടത്താം. തുടര്‍ന്ന് യാത്രക്കാരന്‍ ഡാറ്റ പൂരിപ്പിക്കണം, എന്‍ട്രി അല്ലെങ്കില്‍ എക്‌സിറ്റ് തിരഞ്ഞെടുക്കണം, തീയതി വ്യക്തമാക്കണം, വാഹനവും ഡ്രൈവറും തിരഞ്ഞെടുക്കണം, യാത്രക്കാരെ ചേര്‍ക്കണം, തുടര്‍ന്ന് ‘നെക്സ്റ്റ്’ എന്ന ഓപ്ഷന്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഉപയോക്താവിന് ഒരു ടെക്സ്റ്റ് സന്ദേശം ലഭിക്കും.
പ്രീ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് അതിര്‍ത്തികളിലെ ക്യൂവില്‍ കാത്തിരിക്കാതെ സമയം ലാഭിക്കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
