തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍വേ പാലത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. രാവിലെ ഡ്യൂട്ടിക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് സംഭവം. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു. ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് മേഘ ജോലിയില്‍ പ്രവേശിച്ചത്. കുറച്ചുനാളുകളായി മേഘ മാനസിക ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നതായി ഐബി ഉദ്യോഗസ്ഥര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
