ഖത്തര്‍ മ്യൂസിയം രണ്ട് പുരാതന-പൈതൃക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നു; ഈ മൂന്ന് ദിവസങ്ങളില്‍ സന്ദര്‍ശിക്കാം

qatar museum

ദോഹ: ഖത്തര്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി രണ്ട് പുരാതന സ്ഥലങ്ങള്‍ തുറന്നു. ഫെബ്രുവരി 15, മാര്‍ച്ച് 1, മാര്‍ച്ച് 15 തീയതികളില്‍ വടക്കന്‍ ഖത്തറിലെ ഐന്‍ മുഹമ്മദ്, മെസൈക എന്നീ രണ്ട് പ്രധാന പുരാവസ്തു ഉത്ഖനന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്ന് ഖത്തര്‍ മ്യൂസിയം (ക്യുഎം) അറിയിച്ചു. ‘ലാന്‍ഡ്‌സ്‌കേപ്‌സ് ഓഫ് ഫെയ്ത്ത്’ ഗവേഷണ പദ്ധതിയുടെ ഭാഗമായി പുരാവസ്തു സൈറ്റുകള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഈ അതുല്യമായ അവസരങ്ങളില്‍ പങ്കാളികളാകണമെന്നും മ്യൂസിയം വ്യക്തമാക്കി.

ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്കായി ഗൈഡഡ് ടൂറുകള്‍ അവതരിപ്പിക്കും. സന്ദര്‍ശകര്‍ക്ക് പുരാവസ്തു ഗവേഷകരുമായി നേരിട്ട് ഇടപഴകാനും സമീപകാല കണ്ടെത്തലുകളെ കുറിച്ച് അറിയാനും കഴിയും. പുരാവസ്തു കണ്ടെത്തലുകള്‍ അടുത്ത് കാണാനും അവസരമുണ്ട്. ഖത്തറിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെടാനും ചരിത്രത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയും വിലമതിപ്പും വളര്‍ത്തിയെടുക്കുന്നതിനുള്ള സുപ്രധാന അവസരമാണ് ഒരുക്കുന്നതെന്നും ഖത്തര്‍ മ്യൂസിയം പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഫൈസല്‍ അല്‍ നഈമി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading