ഗസ: ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നു. ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിനും ഗസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനും സമ്മതിച്ചതായി ഗസ ചര്‍ച്ചയിലെ മധ്യസ്ഥര്‍ അറിയിച്ചു. 15 മാസത്തെ യുദ്ധത്തിനൊടുവിലാണ് ഹമാസും ഇസ്രായേലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടത്. ഇതിന് പിന്നാലെ ഗസയിലെ ഫലസ്തീനികള്‍ ആഘോഷങ്ങള്‍ ആരംഭിച്ചു.
ജനുവരി 19 ഞായറാഴ്ചയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക. ഗസയില്‍ വെടിനര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലുള്ള മധ്യസ്ഥര്‍ക്ക് ഹമാസ് നന്ദി അറിയിച്ചു. അതേസമയം ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
