മസ്‌കത്ത്: ഒമാനില്‍ ഷറ്റിന്‍ ബ്രാൻഡിന്റെ കുപ്പിവെള്ളത്തിന് നിരോധനം. രാജ്യത്ത് കുപ്പിവെള്ളത്തിന്റെ ഇറക്കുമതി നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ (എഫ് എസ് ക്യൂ സി) ഉത്തരവിറക്കി. പ്രാദേശിക വിപണിയില്‍ നിന്ന് നിശ്ചിത ഉൽപ്പന്നം പിന്‍വലിക്കാന്‍ സൗദി അറേബ്യ ഉത്തരവിട്ടതിനെത്തുടര്‍ന്നതിന് പിന്നാലെയാണ് നടപടി.
വെള്ളം അണുവിമുക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന ബ്രോമേറ്റ് എന്ന രാസവസ്തു അമിത അളവില്‍ കുപ്പിവെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ് എഫ് ഡി എ) ഉൽപ്പന്നം പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. സൗദിയിലെ യനൂബി നജ്ദ് മാനുഫാക്ചറിങ് കമ്പനിയാണ് ഷറ്റിന്‍ കുപ്പിവെള്ളം നിര്‍മിച്ചിരുന്നത്. ഒമാന്‍ വിപണിയില്‍ നിന്ന് ഇവ പൂര്‍ണമായും നീക്കം ചെയ്യും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
