മരുഭൂമിയില്‍ അടിച്ചുപൊളിക്കാം, പൊതുജനങ്ങള്‍ക്കായി റാസ് അബ്രൂക്കില്‍ വിനോദ പരിപാടിയുമായി വിസിറ്റ് ഖത്തര്‍

DESERT 2

ദോഹ: ഖത്തറിലെ റാസ് അബ്രൂക്കില്‍ പൊതുജനങ്ങള്‍ക്കായി പുതിയ മരുഭൂമി അനുഭവങ്ങളുമായി വിസിറ്റ് ഖത്തര്‍. ഡിസംബര്‍ 18 മുതല്‍ ജനുവരി 18 വരെ പൊതുജനങ്ങള്‍ പുതിയ ഡിസേര്‍ട്ട് ആക്ടിവിറ്റികള്‍ ആസ്വദിക്കാനാവും. യുനെസ്‌കോ സംരക്ഷിത അല്‍ റീം ബയോസ്ഫിയര്‍ റിസര്‍വിന്റെ അടുത്താണിത്. സാംസ്‌കാരിക, സാഹസികത ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവിടേക്ക് പോകാം. സന്ദര്‍ശകര്‍ക്ക് ഹാബിറ്റാസ് റിസോര്‍ട്ട്, ദി ഡെസേര്‍ട്ട് എസ്‌കേപ്പ്, ഫിലിം സിറ്റി വൈല്‍ഡ് ലൈഫ് പാര്‍ക്ക്, ഗ്ലാമ്പിംഗ് സോണ്‍, എന്നിവിയുള്‍പ്പെടെയുള്ള ഇമ്മേഴ്‌സീവ് സോണുകള്‍ പര്യവേക്ഷമം ചെയ്യാനാകും.

ഹോട്ട് ബലൂണുകളിലെ റൈഡുകള്‍ മുതല്‍ പ്രതിദിന ഒട്ടക പരേഡുകള്‍, സാംസ്‌കാരിക ഇന്‍സ്റ്റാലേഷനുകള്‍, വിദ്യാഭ്യാസ ശില്‍പശാലകള്‍, തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വിസിറ്റ് ഖത്തറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like