യൂസ്ഡ് കാറുകള്‍ക്ക് ജിഎസ്ടി കൂടും; ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബാധകം

gst

ഡല്‍ഹി: രാജ്യത്ത് യൂസ്ഡ് കാറുകള്‍ക്ക് ജിഎസ്ടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. 12 മുതല്‍ 18 ശതമാനം വരെ ജിഎസ്ടി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. യൂസ്ഡ് കാര്‍ കമ്പനികള്‍ നിന്ന് വാഹനങ്ങള്‍ വാങ്ങിയാല്‍ ഇനിമുതല്‍ ജിഎസ്ടി ബാധകമാകും. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്കും ജിഎസ്ടി ബാധകമായിരിക്കും. രാജസ്ഥാനിലെ ജയ്സാല്‍മെറില്‍ ചേര്‍ന്ന ജിസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

അതേസമയം കര്‍ഷകര്‍ വില്‍ക്കുന്ന കുരുമുളകിനും ഉണക്കമുന്തിരിക്കും ജിഎസ്ടി ഒഴിവാക്കി. ജീന്‍ തെറാപ്പിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ജിഎസ്ടി ഈടാക്കില്ല. കശുവണ്ടി കര്‍ഷകര്‍ നേരിട്ട് ചെറുകിട വില്‍പ്പന നടത്തിയാല്‍ ജിഎസ്ടി ഉണ്ടാകില്ല.

വായ്പ തിരിച്ചടവ് വൈകിയതിന് ബാങ്കുകള്‍ ഈടാക്കുന്ന പിഴയ്ക്ക് ജിഎസ്ടി ചുമത്തില്ല. ഓണ്‍ലൈന്‍ സേവനം നല്‍കുമ്പോള്‍ ഏത് സംസ്ഥാനത്തിനാണ് സേവനം എന്നത് ബില്ലില്‍ രേഖപ്പെടുത്തണം എന്ന കേരളത്തിന്റെ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു. അതിനിടെ കാരമല്‍ പോപ്കോണിന്റെ ജിഎസ്ടി 12 ശതമാനമായി ഉയര്‍ത്തി. പഞ്ചസാര ചേര്‍ത്ത ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ ഉയര്‍ന്ന നിരക്കുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. അതേസമയം, ഇന്‍ഷുറന്‍സ് പോളിസികളുടെ ജിഎസ്ടി ഒഴിവാക്കുന്ന കാര്യത്തില്‍ ജിഎസ്ടി യോഗത്തില്‍ തീരുമാനമായില്ല

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like