ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്കായി പുതിയ മെട്രാഷ് ആപ്പ് പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ വേഗത്തില്‍ ഖത്തറിലുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനാണ് മെട്രാഷ്.
ആധുനിക സാങ്കേതിക വിദ്യയില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ആപ്പിന്റെ രൂപകല്‍പ്പന.
- പേഴ്‌സണല്‍ പ്രൊഫൈല്‍ : കൂടുതല്‍ ഉപയോഗപ്പെടുത്താവുന്ന യൂസര്‍- ഫ്രണ്ട്‌ലി ഡിസ്‌പ്ലേയോട് കൂടിയ ഇ-വാലറ്റ്
- മൈ പ്രൊസീജേഴ്‌സ് (നടപടിക്രമങ്ങള്‍): മെട്രാഷ് ആപ്പില്‍ നിങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും കാണാന്‍ കഴിയും
- ഓതറൈസേഷന്‍ : നിങ്ങളുടെ പേരിലെ സേവനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് മറ്റൊരു വ്യക്തിക്കോ കമ്പനിക്കോ അനുമതി നല്‍കുന്നു.
- ഫാമിലി ഓതറൈസേഷന്‍ : നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് മെട്രാഷ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനാവും.
- സര്‍ട്ടിഫിക്കറ്റുകള്‍: വിവിധ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനും അത് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
- വിവരങ്ങള്‍ ( Inquries): സ്‌പോണ്‍സര്‍മാരെ സംബന്ധിച്ചതോ, ട്രാവല്‍ റെക്കോര്‍ഡുകള്‍, കമ്പനികള്‍, വാഹനങ്ങള്‍, എന്‍ട്രി പെര്‍മിറ്റ്, വിസ, ട്രാവല്‍ ബാന്‍, നല്ല പെരുമാറ്റ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കും.
- നോട്ടിഫിക്കേഷന്‍സ് : വിവിധ തരത്തിലുള്ള അറിയിപ്പുകള്‍ മെസേജുകള്‍, അലേര്‍ട്ടുകള്‍ എന്നിവയായി ലഭിക്കും.
- ഷെയറിംഗ്: ഇമെയില്‍, ടെക്സ്റ്റ് മെസേജ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിവരങ്ങള്‍ ഷെയര്‍ ചെയ്യാം.
450ല്‍ അധികം സേവനങ്ങള്‍ വേഗത്തില്‍ ഇനി പുതിയ ആപ്ലിക്കേഷനിലൂടെ ഉപയോഗപ്പെടുത്താനാവും. ലൈറ്റ്, ഡാര്‍ക്ക് മോഡുകള്‍ ലഭ്യമാണ്. ആപ്പിള്‍ പേ, വിസ, മാസ്റ്റര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് രീതികളും ഉള്‍പ്പെടുത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
