ദോഹ: ലോക അറബിക് ഭാഷാ ദിനാചരണത്തില്‍ മാപ്പിള കലാ അക്കാദമി ഖത്തര്‍ ‘അറബ് മലയാളം സംസ്‌കാരങ്ങളുടെ പൂന്തോപ്പ്’ എന്ന ശീര്‍ഷകത്തില്‍ രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര കാമ്പയിന് തുടക്കമിട്ടു. ഗള്‍ഫ് നാടുകളും ഇന്ത്യയും കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക, സാഹിത്യ, സാമ്പത്തിക മേഖലകളില്‍ ഗള്‍ഫ് മലയാളികള്‍ കൈവരിച്ച പുരോഗതിയും അറിവുകളും അനുഭവങ്ങളും പങ്കു വെക്കുന്ന സുദീര്‍ഘമായ ചരിത്രാന്വേഷണ യാത്രയുടെ തുടക്കം ഖത്തറിലെ പ്രമുഖ വ്യവസായ പ്രമുഖനും, മെഡ് ടെക്ക് എന്ന കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനും വിദ്യാഭ്യാസ സാമൂഹിക സാസ്‌കാര മേഖലകളിലെ സജീവ സാനിധ്യവും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. എം.പി ഹസ്സന്‍ കുഞ്ഞി പോസ്റ്റര്‍ പ്രകാശനം ചെയ്ത് നിര്‍വ്വഹിച്ചു. മാപ്പിള കലാ അക്കാദമി ഖത്തര്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍, ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം, രക്ഷാധികാരി അബ്ദുറഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ഖത്തറി പൗരനും, ഖത്തര്‍ ഇസ്ലാമിക് ദഅവാ കോളജ് അധ്യാപകനും, ഖത്തറിലെ പ്രശസ്ത വാഗ്മിയും, ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും ഇസ്ലാമിക് നാഗരികതയെകുറിച്ചുള്ള വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും മതവും ഇസ്ലാമിക് ചിന്തയും എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടിയ ഡോ. അഹമ്മദ് ബിന്‍ ജബര്‍ അല്‍ ദോസരിയും ഖത്തറിലെ പ്രമുഖ വ്യവസായിയും, കെയര്‍ ആന്റ് ക്യൂര്‍ സംരഭത്തിന്റെ സ്ഥാപകനും ചെയര്‍മാനും, ഖത്തറിലെ സാമൂഹിക, സംസ്‌കാരിക, സ്‌പോര്‍ട്‌സ് മേഖലകളില്‍ സജീവ സാനിധ്യവുമായ ഇ.പി അബ്ദുറഹിമാന്‍ എന്നവരും പ്രസ്തുത വിഷയങ്ങളില്‍ തങ്ങളുടെ അറിവുകളും കാഴ്ചപ്പാടുകളും പങ്കുവെച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
