ഉം സലാലില്‍ പുഷ്പമേള ആരംഭിച്ചു; 26 വരെ തുടരും

flower fest

ദോഹ: ഖത്തറിലെ ഉം സലാലില്‍ ഇന്ന് മുതല്‍ പുഷ്പമേള ആരംഭിക്കും. അഗ്രികള്‍ച്ചറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയുമായി സഹകരിച്ച് ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്നുമുതല്‍ ‘ഫ്‌ലവേഴ്സ് എക്സിബിഷന്‍’ സംഘടിപ്പിക്കും.

ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലിനുള്ളില്‍ ഡിസംബര്‍ 26 വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും. പരിസ്ഥിതി അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പുറമെ പ്രാദേശിക കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും ദേശീയ പുഷ്പങ്ങളുടെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

സന്ദര്‍ശകര്‍ക്ക് പ്രാദേശിക പൂക്കളുടെ സൗന്ദര്യം പ്രദര്‍ശനത്തിലൂടെ ആസ്വദിക്കാനാവും. ചെടികളും പൂക്കളുമായി ബന്ധപ്പെട്ട ദേശീയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള ഒരു വേദി കൂടിയാണിത്. രാജ്യത്തെ പ്രാദേശിക ഫാമുകള്‍, പുഷ്പ നഴ്സറികള്‍, അലങ്കാര ചെടികള്‍ എന്നിവയിലെ വിവിധ തരത്തിലുള്ള പ്രാദേശിക പച്ചക്കറി തൈകളുടെ വിപണന ഔട്ട്ലെറ്റുകള്‍ പ്രദര്‍ശനത്തിനെത്തും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading