അബുദാബി: 53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റർ ഡു സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. പ്രത്യേക ഓഫറുകളും പ്രമോഷനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ ഡാറ്റ ഇന്ന്( 28) മുതൽ ഡിസംബർ 4 വരെ ലഭ്യമാകും. എല്ലാ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും ഏഴ് ദിവസത്തേയ്ക്ക് സാധുതയുള്ള 53 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും.
പ്രീപെയ്ഡ് ഫ്ലെക്സി വാർഷിക പ്ലാനുകൾ വാങ്ങുകയോ അതിലേക്ക് മാറുകയോ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 31 വരെ ഈ ഓഫർ ലഭ്യമാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
