തിരുവനന്തപുരം: ഷാര്‍ജിലേക്കുള്ള യാത്രയ്ക്കായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രവാസിയെ തെരുവുനായ കടിച്ചു. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് യാത്രയും മുടങ്ങി. ഇന്നലെ വൈകിട്ട് 6.10നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ യാത്രയ്‌ക്കെത്തിയ പത്തനംതിട്ട മാരാമണ്‍ സ്വദേശി എബി ജേക്കബിനാണ് (56) നായയുടെ കടിയേറ്റത്. ലഗേജ് ട്രോളി എടുക്കുന്നതിനിടെ കാലില്‍ കടിയേല്‍ക്കുകയായിരുന്നു.
ഉടന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. രാജ്യാന്തര ടെര്‍മിനലിന്റെ വെയ്റ്റിങ് ഏരിയയിലെ തെരുവുനായ ശല്യം സംബന്ധിച്ചു ഏറെനാളായി പരാതി ഉയര്‍ന്നിരുന്നെങ്കിലും ഇതുവരെ പരിഹാര നടപടിയുണ്ടായിട്ടില്ല. യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയെന്നും അടുത്ത ദിവസത്തെ യാത്രയ്ക്കു സൗകര്യം ചെയതതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
