ദോഹ: ഖത്തറില്‍ നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരം. അതേസമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കൂട്ടി.
പ്രീമിയം പെട്രോളിന് QR 1.90. ഒക്ടോബറിലും ഇതേ വിലയായിരുന്നു. അതേസമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് QR 2.10 ആണ് പുതിയ നിരക്ക്. ഒക്ടോബറില്‍ 2.05 ഖത്തര്‍ റിയാലായിരുന്നു.
ഡിസല്‍ ലിറ്ററിന് 2.05 ഖത്തര്‍ റിയാലാണ് പുതിയ വില. ഒക്ടോബറില്‍ രണ്ട് ഖത്തര്‍ റിയാലായിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
