കൊച്ചി: യാക്കോബായ സഭാധ്യക്ഷന്‍ ബസോലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 95 വയസ്സായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സഭയെ ചേര്‍ത്തുപിടിച്ച അധ്യക്ഷന്‍.
ഇല്ലായ്മകളില്‍ നിന്നും അത്യുന്നതമായ ആത്മീയ പദവിയില്‍ എത്തിയ വൈദിക ശ്രേഷ്ഠന്‍. പതിനേഴ് വര്‍ഷം യാക്കോബായ സഭയെ നയിച്ചു. ആധുനിക യാക്കോബായ സുറിയാനി സഭാ ശില്‍പി. 2022ല്‍ ശ്രേഷ്ഠ കാതോലിക്ക പദിവിയില്‍ എത്തി. 1929 ജൂലൈ 22ന് ജനനം. 1958ല്‍ വൈദിക പട്ടം സ്വീകരിച്ചു. 1974 ഫെബ്രുവരിയില്‍ അങ്കമാലി ഭദ്രാസനാധിപനായി. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്ക ബാവയായി. 2019 മെയ് 1ന് ഭരണ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
