വരൂ, ഒന്നിച്ച് പ്രവര്‍ത്തിക്കാം; പ്രവാസികളെ ക്ഷണിച്ച് ദുബായ് പോലീസ്

dubai police

ദുബായ്: ദുബായില്‍ സന്നദ്ധപ്രവര്‍ത്തകരാകാന്‍ സ്വദേശികളെയും പ്രവാസികളെയും ക്ഷണിച്ച് ദുബായ് പൊലീസ്. മാനുഷിക, സാമൂഹിക, സുരക്ഷ, ക്രിമിനല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ദുബായ് പൊലീസിനൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രവാസികള്‍ക്ക് ഇതുവഴി അവസരം ലഭിക്കും. ഒപ്പം നിങ്ങളുടെ സന്നദ്ധപ്രവര്‍ത്തനത്തെ അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിക്കും.

സന്നദ്ധപ്രവര്‍ത്തകരാകാം. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും എമിറേറ്റ്‌സ് ഐഡിയും ഉണ്ടായിരിക്കണം.

ചെയ്യേണ്ടത് ഇത്രമാത്രം:

  • ദുബായ് പൊലീസിന്റെ വെബ്സൈറ്റ് http://www.dubaipolice.gov.ae സന്ദര്‍ശിച്ച് കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവുകളില്‍ ക്ലിക്ക് ചെയ്യുക.
  • ‘വൊളന്റിയര്‍ പ്ലാറ്റ്‌ഫോം’ എന്ന ഓപഷന്‍ തിരഞ്ഞെടുക്കുക.
  • ദുബായ് പൊലീസില്‍ സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുള്ള വ്യത്യസ്ത തരം പ്രോഗ്രാമുകള്‍ ഇവിടെ നല്‍കിട്ടുണ്ട്. ഇതില്‍ താല്‍പര്യമുള്ള മേഖല തിരഞ്ഞെടുക്കാം.
  • യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അറ്റാച്ചുചെയ്യുക.
  • അപേക്ഷ സമര്‍പ്പിച്ചാല്‍ എസ്എംഎസിലൂടെയും ഇ-മെയില്‍ വഴിയും ഒരു ഇടപാട് നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഫോളോ-അപ്പ് ചെയ്യാന്‍ സാധിക്കും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like