മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാനായിരുന്നു. മുംബൈയിലെ ബ്രീച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സമയം രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. നാല് ദിവസമായി ചികിത്സയിലായിരുന്നു. 21 വര്‍ഷം ടാറ്റാ ഗ്രൂപ്പിനെ നയിച്ചു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു.
1998 ഡിസംബര്‍ 30ന് ഇന്ത്യയില്‍ നിര്‍മിച്ച ‘ഇന്‍ഡിക്ക’ കാര്‍ പുറത്തിറക്കി. ഇന്‍ഡിക്ക വി2 കാറിലൂടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ചു. 2008 ല്‍ വിഖ്യാത കാര്‍ കമ്പനിയായ ഫോഡിന്റെ ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ വിഭാഗങ്ങള്‍ ഏറ്റെടുത്തു. 2009 ല്‍ സാധാരണക്കാര്‍ക്കായി നാനോ കാര്‍ വിപണയിലെത്തിച്ചു. ഇന്ത്യന്‍ വാഹന ചരിത്രത്തിലെ വലിയ ചരിത്രമായാണ് നാനോയുടെ വരവ് വിലയിരുത്തപ്പെടുന്നത്.
വേര്‍പാടില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
