ദോഹ: ഖത്തറില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം ഏകജാലക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ (sw.gov.qa) പുതുക്കിയ പതിപ്പ് പുറത്തിറക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഡിജിറ്റലാക്കുക, നിക്ഷേപകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുക, കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ ഡിജിറ്റല്‍ സംവിധാനം പുറത്തിറക്കിയത്. പുതിയ പ്ലാറ്റ്‌ഫോമിന്റെ ലിങ്ക്: sw.gov.qa/
പുതുക്കിയ പ്ലാറ്റ്ഫോം പുതിയതും സംവേദനാത്മകവുമായ ഇന്റര്‍ഫേസ് അവതരിപ്പിക്കുന്നു. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വിവിധ സേവനങ്ങള്‍ നാവിഗേറ്റ് ചെയ്യാന്‍ പുതിയ പ്ലാറ്റ്‌ഫോമില്‍ കഴിയും. ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും കുറയ്ക്കും.
ഉപയോക്താക്കള്‍ക്ക് അവരുടെ എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യാനാവും. സേവനങ്ങളുടെ സെന്‍ട്രല്‍, സിംഗിള്‍ ഡാഷ്ബോര്‍ഡിലൂടെ വിപുലമായ സേവനങ്ങള്‍ ഇപ്പോള്‍ നാവിഗേറ്റ് ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ബിസിനസ് രേഖകള്‍ ഏത് സമയത്ത് പരിശോധിക്കാനും കഴിയും. അപേക്ഷകള്‍ ട്രാക്ക് ചെയ്യാനും മറ്റ് അറിയിപ്പുകളും പുതിയ സംവിധാനത്തിലൂടെ ലഭിക്കും. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. 30-ലധികം പ്രധാന സേവനങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
