ദോഹ മെട്രോയിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചു

IMG 20240916 WA0000

ദോഹ: ദോഹ മെട്രോ യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററി യാത്ര വാഗ്ദാനം ചെയ്തു. ട്രാവല്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്കാര്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നത്. 2024 സെപ്തംബര്‍ 15 മുതല്‍ 2024 ഡിസംബര്‍ 15 വരെ ഒരു ട്രാവല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും അഞ്ച് കോംപ്ലിമെന്ററി യാത്രകളാണ് പ്രഖ്യാപിച്ചത്. ആക്ടിവേഷന് ശേഷം മൂന്ന് മാസത്തേക്ക് അഞ്ച് കോംപ്ലിമെന്ററി യാത്രകള്‍ സാധുവായിരിക്കും.

സൗജന്യയാത്രകള്‍ ലഭിക്കുന്നതിന് പ്രമോഷന്‍ കഴിഞ്ഞ കാലാവധിക്ക് ഒരു മാസത്തിനുള്ളില്‍ ദോഹ മെട്രോ ഗേറ്റിലോ ലുസൈല്‍ ട്രാം വാലിഡേറ്ററിലോ ടാപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്ത് ട്രാവല്‍കാര്‍ഡ് സജീവമാക്കണം.

നിലവില്‍ ട്രാവല്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ വെബ്‌സൈറ്റ് വഴിയോ ഖത്തര്‍ റെയില്‍ ആപ്പ് വഴിയോ ലോഗിന്‍ ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് മാനേജ് ട്രാവല്‍ കാര്‍ഡ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം.

അതേസമയം പുതിയ ഉപയോക്താക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്ത ഒരു ഇമെയിലിനും ഒരു ട്രാവല്‍ കാര്‍ഡിനും പുതിയതായി രജിസ്റ്റര്‍ ചെയ്ത ടോപ്പ് അപ്പ് ട്രാവല്‍കാര്‍ഡുകള്‍ക്കും മാത്രമാണ് ഓഫര്‍ സാധുതയുള്ളത്. സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് ക്ലബ്ബ് ട്രാവല്‍കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ കോംപ്ലിമെന്ററി യാത്രകള്‍ റീഫണ്ട് ചെയ്യാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading