ഖത്തറില്‍ വാട്ടര്‍ടാങ്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

IMG 20240816 WA0001

ദോഹ: ഖത്തറില്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 14ടണ്‍ പുകയിലയും സിഗരറ്റും കസ്റ്റംസ് പിടികൂടി. ഹമദ് തുറമുഖത്ത് നടത്തിയ പരിശോധിയിലാണ് നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തത്.

പരിശോധനയുടെ വീഡിയോ ദൃശ്യങ്ങളും ഖത്തര്‍ കസ്റ്റംസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു. കസ്റ്റംസ്, ടാക്‌സ് ഡ്യൂട്ടി ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് രഹസ്യമായി ഒളിപ്പിച്ച നിരവധി സിഗരറ്റുകളും കണ്ടെടുത്തു. അതേസമയം നിരോധിത വസ്തുക്കള്‍ കടത്തിയ വ്യക്തികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൂടുതൽ വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like