ദോഹ: ഖത്തറില്‍ കുരങ്ങുപനിക്കെതിരെ ശക്തമായ നടപടികളുമായി പൊതുജനാരോഗ്യമന്ത്രാലയം. Mpox കേസുകളില്‍ നിന്ന് രാജ്യം മുക്തമാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന മങ്കിപോക്‌സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യമേഖലയും രോഗത്തെ പ്രതിരോധിക്കാന്‍ പൂര്‍ണ സജ്ജമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
