പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്തും കാസര്‍ഗോഡും പുതിയ ബാച്ചുകള്‍ അനുവദിക്കും

screenshot 20240508 1620337e2 1

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റി പ്രതിസന്ധിക്ക് ആശ്വാസം. മലപ്പുറത്തും കാസര്‍ഗോഡും പുതിയ ബാച്ചുകള്‍ അനുവദിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്ററി താല്‍ക്കാലിക ബാച്ചുകളും കാസര്‍ഗോഡ് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകളും താല്‍ക്കാലികമായി അനുവദിക്കും.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഫുള്‍ എപ്ലസ് ലഭിച്ച കുട്ടികള്‍ക്ക് ഉള്‍പ്പെടെ പ്ലസ് വണ്ണിന് സീറ്റ് ലഭിച്ചിരുന്നില്ല. സ്‌കൂളുകളില്‍ സീറ്റ് വര്‍ധനവ് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like