മനാമ: ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ രണ്ട് പ്രവാസി സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു. ഏഷ്യന്‍ വംശജരായ സ്ത്രീകള്‍ക്കാണ് ശിക്ഷ വിധിച്ചത.് പ്രതികളുടെ ശിക്ഷ ഹൈ അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.
ഏഷ്യക്കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചെന്നാണ് കേസ്. ഇരയായ യുവതി ബഹ്റൈനിലെ ഒരു ഹോട്ടലിലേക്കുള്ള ജോലിക്കായി സോഷ്യല്‍ മീഡിയയില്‍ കണ്ട പരസ്യത്തിലൂടെ പ്രതികളിലൊരാളുമായി ബന്ധപ്പെട്ടു, തുടര്‍ന്ന് ജോലിയും താമസവും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്യുകയും ബഹ്റൈനില്‍ എത്തിച്ച് യുവതിയെ ഹോട്ടലിലേക്ക് കൊണ്ടുപോയി വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് കേസ്. ഒന്നാം പ്രതി യുവതിയെ ഹോട്ടലില്‍ എത്തിക്കുകയും അവിടെ വെച്ച് രണ്ടാം പ്രതി ഇരയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയും ചെയ്‌തെന്നാണ് കുറ്റം.
നല്ല ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനിലേക്ക് കൊണ്ടുവന്ന യുവതിയെ മനുഷ്യക്കടത്തിന് ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരയുടെ എംബസിയില്‍ നിന്ന് ബഹ്റൈന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് മനുഷ്യക്കടത്ത് കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
