കുവൈത്ത് തീപിടുത്തം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് $15,000 ധനസഹായം പ്രഖ്യാപിച്ചു

IMG 20240612 WA0036 2

കുവൈത്ത് സിറ്റി: മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് കുവൈത്ത് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.  ഓരോ കുടുംബത്തിനും $15,000 (12.5 ലക്ഷം രൂപ )കുവൈത്ത് നൽകും. അമീറിൻ്റെ നിർദ്ദേശപ്രകാരം തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 15,000 ഡോളർ വീതം നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

ദുഷ്‌കരമായ സമയത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുക ലക്ഷ്യമിട്ടാണ് ധനസഹായം പ്രഖ്യാപിച്ചത്. മരണപ്പെട്ടവരുടെ എംബസികളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം വിതരണം ചെയ്യും. തുക വിതരണം ചെയ്യുന്നത് എംബസികൾ ഉറപ്പാക്കും. 

ജൂലൈ 12 ന് കുവൈത്തിലെ മംഗഫ് നഗരത്തിലെ ഏഴ് നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 50 പേരാണ് മരിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇതിൽ 23 പേർ മലയാളികളാണ്. ഒരാളുടെ ഐഡൻ്റിറ്റി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like